പിഞ്ചു കുഞ്ഞ് ഉള്‍പ്പെടെ മൂന്നു കുട്ടികളെ കഴുത്തറുത്ത് കൊന്ന് അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു
കെയ്റോ: ഈജിപ്തില്‍ മൂന്ന് കുട്ടികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കുട്ടികളെ കൊലപ്പെടുത്തിയ സ്ത്രീ ശേഷം ട്രക്കിന് മുമ്പില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ‘ഗള്‍ഫ് ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തു.
വടക്ക് കിഴക്കന്‍ കെയ്റോയിലെ ദാഖിലിയ ഗവര്‍ണറേറ്റിലെ മിത് ടൊമാമയിലാണ് സംഭവം. രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുഞ്ഞുമാണ് കൊല്ലപ്പെട്ടത്. ഇവരുടെ അമ്മ ട്രക്കിന് മുമ്പിലേക്ക് ചാടുന്നത് കണ്ട അയല്‍വാസികള്‍ നടത്തിയ പരിശോധനയിലാണ് കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.