മംഗളൂരു: പൗരത്വ നിയമ പ്രക്ഷോഭത്തിനിടയിൽ മംഗളൂരുവിൽ പോലീസിന്റെ വെടിയേറ്റുമരിച്ച ജലീലും നൗഷീനും രാജ്യദ്രോഹികളും സാമൂഹ്യവിരുദ്ധരുമാണെന്നും അവർ കൊല്ലപ്പെടേണ്ടവർ തന്നെയാണെന്നും കർണാടകയിലെ ആർ.എസ് .എസ് നേതാവ് കല്ലട്ക്ക പ്രഭാകരഭട്ട്.ഇരുവരും നിരപരാധികളല്ല .കൊലപ്പെട്ടവരായും പ്രക്ഷോഭകരും കര്ണാടകയേ കാശ്മീരാക്കാം ഇറങ്ങിപ്പുറപ്പെട്ടവരാണ്.അവർക്ക് അർഹിക്കുക്കുന്ന ശിക്ഷയാണ് പോലീസ് നടപ്പാക്കിയത്.അത്തരക്കക്ക് സർക്കാർ നഷ്ടപരിഹാരം നൽകരുത്.നഷ്ടത്തുക നൽകിയാൽ ഇനിയും ഇത് ആവർത്തിക്കും.പ്രഭാകരഭട്ട് പറഞ്ഞു.മരിച്ച നൗഷീലും ജലീലുമാണ് മംഗളൂരുവിലെ കുഴപ്പങ്ങൾക്ക് പിന്നിൽ.ആൾക്കൂട്ടത്തിന് നേരെ വെടിയുതിത പോലീസിനെയും കമ്മീഷണർ ഹർഷയെയും ആർ.എസ് എസ് നേതാവ് പ്രശംസിച്ചു. കർണാടകയിലെ തീതുപ്പുന്ന ഹിന്ദുത്വ നേതാവാണ് ഭട്ട്.പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തുന്നതിൽ കുപ്രസിദ്ധനുമാണ്.ബാബ്റി മസ്ജിദ് തകർക്കുന്ന രംഗം തൻ്റെ സ്കൂളിൽ പുനരാവിഷ്ക്കരിച്ചതിന് കഴിഞ്ഞദിവസം ഭട്ടിനെതിരെ കേസെടുത്തിരുന്നു