നടുറോഡിൽ ഓടിക്കൊണ്ടിരുന്ന ബൈക്ക് കത്തിയമർന്നു; യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ചെന്നൈ: തമിഴ്നാട്ടിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് യാത്രക്കാരന് പരിക്ക്. ചെന്നൈ മന്ദവേലിയിൽ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. റോഡിൽ നിരവധി വാഹനങ്ങൾ ഉണ്ടായിരുന്ന സമയത്തായിരുന്നു ബൈക്കിന് തീപിടിച്ചത്.
അരുൺ രാമലിംഗം എന്നയാളുടെ ബൈക്കിനാണ് തീപിടിച്ചത്. സംഭവത്തിൽ യുവാവ് തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. ഫയർഫോഴ്സ് എത്തി തീയണച്ചതിനാൽ വലിയ അപകടം ഒഴിവായി