വടകരയിൽ ഇന്ത്യൻ ഓയിലിന്റെ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു
കോഴിക്കോട്: വടകര കെ ടി ബസാറിൽ ടാങ്കർ ലോറി മറിഞ്ഞു. ഇന്ത്യൻ ഓയിലിന്റെ ഗ്യാസ് ടാങ്കറാണ് മറിഞ്ഞത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം. വടകര കൈനാട്ടിക്കും നാദാപുരം റോഡിനും ഇടയിലാണ് ലോറി മറിഞ്ഞത്. മംഗലാപുരത്ത് നിന്ന് കൊല്ലത്തേയ്ക്ക് പോവുകയായിരുന്ന ഗ്യാസ് ടാങ്കറായിരുന്നു അപകടത്തിൽപ്പെട്ടത്. ആർക്കും പരിക്കില്ല.
ടാങ്കറിൽ നിന്ന് ചോർച്ചയില്ലാത്തിനാൽ വൻ അപകടം ഒഴിവായി. റോഡിൽ തിരക്കില്ലാതിരുന്നതും അപകട സാദ്ധ്യത കുറച്ചു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ടാങ്കർ ഉയർത്താനുള്ള ശ്രമം തുടരുകയാണ്.