മാധ്യമപ്രവര്ത്തകന് ഉത്തരാഖണ്ഡില്‍ വാഹനാപകടത്തില്‍ മരിച്ചു
കോയമ്പത്തൂര്‍: ‘ദ ഹിന്ദു’ കോയമ്പത്തൂര്‍ പ്രത്യേക ലേഖകന്‍ കാര്‍ത്തിക് മാധവന് (43) ഉത്തരാഖണ്ഡില്‍ വാഹനാപകടത്തില്‍ മരിച്ചു. ഉത്തര്‍കാശി- ഗംഗോത്രി ഹൈവേയില്‍ കോപാങ്ങിന് സമീപത്തായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന ട്രക്ക് കിടങ്ങിലേക്ക് വീണാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഔറംഗബാദ് സ്വദേശിയും മരിച്ചിട്ടുണ്ട്.
‘ദ ഹിന്ദു’ ദിനപത്രത്തിന്റെ കോയമ്പത്തൂരിലെ സ്പെഷല്‍ കറസ്പോണ്ടന്റ് ആയിരുന്നു കാര്‍ത്തിക് മാധവന്. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്, ഡെക്കാന്‍ ക്രോണിക്കിള്‍ തുടങ്ങിയ പത്രങ്ങളിലും ജോലിചെയ്തിട്ടുണ്ട്.
മാധവന്, സുജാത എന്നിവരാണ് മാതാപിതാക്കള്‍. ഭാര്യ വി. ഹരിപ്രിയയും ‘ദ ഹിന്ദു’വില്‍ മാധ്യമപ്രവര്‍ത്തകയാണ്.