ഭർതൃവീട്ടുകാർ മർദിച്ചു, ആറ് മക്കളെ കിണറ്റിലെറിഞ്ഞ് കൊന്ന് മുപ്പതുകാരി
മുംബയ്: അഞ്ച് പെൺകുട്ടികളടക്കം ആറ് മക്കളെ കിണറ്റിലെറിഞ്ഞ് കൊന്ന് യുവതി. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ ഖാരവല്ലിയിൽ ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവമെന്ന് പൊലീസ് അറിയിച്ചു.
കുടുംബവഴക്കിനെ തുടർന്നാണ് മുപ്പതുകാരി കുട്ടികളെ കിണറ്റിലെറിഞ്ഞത്. ഇതിനുശേഷം യുവതിയും കിണറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പതിനെട്ട് മാസത്തിനും പത്ത് വയസിനുമിടയിലുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്
.’മുംബയിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള മഹദ് താലൂക്കിൽ ഖാരവല്ലി ജില്ലയിലായിരുന്നു സംഭവം. ഭർത്താവിന്റെ വീട്ടുകാർ യുവതിയെ മർദിച്ചിരുന്നു. ഇതിനുപിന്നാലെ മക്കളെ കിണറ്റിലെറിഞ്ഞ്, യുവതിയും കിണറ്റിൽ ചാടി. യുവതിയെ രക്ഷിക്കാൻ സാധിച്ചെങ്കിലും മക്കളെല്ലാം മരിച്ചു.’- പൊലീസ് പറഞ്ഞു.