ഭർത്താവിന്റെ കാമുകിയെ അഞ്ച് ഗുണ്ടകളെ വിലയ്ക്കെടുത്ത് കൂട്ടബലാത്സംഗം ചെയ്യിപ്പിച്ച് ഭാര്യ
ഹൈദരാബാദ് : ഭർത്താവിന് മറ്റൊരു യുവതിയുമായി വഴിവിട്ട ബന്ധമുണ്ടെന്ന സംശയത്താൽ ഗുണ്ടകൾക്ക് ക്വട്ടേഷൻ നൽകിയ യുവതി അറസ്റ്റിൽ. ഭർത്താവിന് ബന്ധമുള്ള യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്യുന്നതിന് വേണ്ടിയാണ് ഭാര്യയായ ഗായത്രി ക്വട്ടേഷൻ സംഘത്തെ വിളിച്ചത്. അഞ്ചംഗ ഗുണ്ടാ സംഘത്തിനോട് യുവതിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ആദ്യവസാനം മൊബൈലിൽ പകർത്തി ആ വീഡിയോ നൽകാനും ഇവർ ആവശ്യപ്പെട്ടിരുന്നു. സൈബബാദ് പൊലീസാണ് കേസ് അന്വേഷിച്ച് ക്വട്ടേഷൻ നൽകിയ യുവതിയെ പിടികൂടിയത്.
പടിഞ്ഞാറൻ ഹൈദരാബാദിലെ പ്രാന്തപ്രദേശമായ കോണ്ടാപുരിലെ ശ്രീരാംനഗർ കോളനിയിലാണ് സംഭവം. ഭർത്താവിന് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് മനസിലായതോടെ അവരോട് പ്രതികാരം ചെയ്യാൻ ഗായത്രി തീരുമാനിക്കുകയായിരുന്നു. ഈ മാസം 26നാണ് ഇത് സംബന്ധിച്ച പദ്ധതികൾ ഇവർ തുടങ്ങിയത്. ഗായത്രിയുടെ ഭർത്താവ് ശ്രീകാന്തും ഇരയായ യുവതിയും യു പി എസ് എസി മത്സരപരീക്ഷകൾക്കായി തയ്യാറെടുക്കുകയായിരുന്നു. ശ്രീകാന്തിന്റെ സുഹൃത്തായ ഇവർ പതിവായി ദമ്പതികളുടെ വീട്ടിൽ സന്ദർശനം നടത്തിയിരുന്നു. ഇവർ മുൻപ് ഒരുമിച്ച് താമസിച്ചും പരീക്ഷകൾക്കായി പഠനം നടത്തിയിരുന്നു.
എന്നാൽ ഭർത്താവിന് യുവതിയുമായി ബന്ധമുണ്ടെന്ന് ഗായത്രിക്ക് സംശയം തോന്നിയതോടെയാണ് കുടുംബത്തിൽ കലഹം ആരംഭിച്ചത്. മേയ് 26ന് ഗായത്രി ഭർത്താവിന്റെ സുഹൃത്തിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി. അവിടെ എത്തിയ യുവതിയെ കാത്തിരുന്ന അഞ്ച് ഗുണ്ടകൾ ചേർന്ന് കൂട്ടബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾപകർത്തുകയുമായിരുന്നു. പൊലീസിൽ ഇര നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഗായത്രിയേയും അഞ്ച് ഗുണ്ടകളേയും പൊലീസ് പിടികൂടി.