കോഴിക്കോട്: കേരളത്തിന് റേഷൻ കിട്ടില്ലെന്ന ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്റെ പ്രസ്താവനയ്ക്കു മറുപടിയുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. നമുക്കു കാണാമെന്നായിരുന്നു യെച്ചൂരിയുടെ പ്രതികരണം.ആദ്യം മോദി കേരളത്തെ സൊമാലിയ എന്നു വിളിച്ചു. ഇപ്പോൾ കേരളത്തെ പട്ടിണിക്കിട്ട് മോദിയുടെ ആ സ്വപ്നം പൂർത്തീകരിക്കാൻ ബിജെപി ശ്രമിക്കുന്നു. അത് ഒരിക്കലും സംഭവിക്കാൻ പോകുന്നില്ല. അവർ സ്വപ്നം കാണട്ടെ. നമുക്കു കാണാം എന്ന് യെച്ചൂരി ഫേസ്ബുക്കിൽ കുറിച്ചു.
കേന്ദ്ര സർക്കാരിന്റെ എൻപിആർ പിണറായി വിജയനെ കൊണ്ടുതന്നെ കേരളത്തിൽ നടപ്പാക്കുമെന്നും അല്ലെങ്കിൽ കേരളത്തിന് റേഷൻ കിട്ടില്ലെന്നുമായിരുന്നു ഗോപാലകൃഷ്ണന്റെ പരാമർശം. ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുന്നവർ പാക്കിസ്ഥാനിൽ പോകേണ്ടിവരുമെന്നും ബിജെപി നേതാവ് പറഞ്ഞു.