തേയില തോട്ടത്തിൽ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം; ആൺ സുഹൃത്തിനെ മർദിച്ചു, കൂടുതൽ വിവരങ്ങൾ
ഇടുക്കി: ഇടുക്കി പൂപ്പാറയിൽ ഇതരസംസ്ഥാനക്കാരിയായ 15 വയസുകാരിക്ക് നേരെ ബലാത്സംഗ ശ്രമം നടന്നതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ആൺസുഹൃത്തിനൊപ്പം തേയില തോട്ടത്തിൽ ഇരിക്കവെയാണ് പതിനഞ്ചുകാരിയെ നാലു പേർ ചേർന്ന് ആക്രമിച്ചത്. പ്രതികളിൽ രണ്ടുപേരെ ശാന്തൻപാറ പൊലിസ് കസ്റ്റഡിയിൽ എടുത്തു.
ഇന്നലെ വൈകുന്നേരം ആൺ സുഹൃത്തിനൊപ്പം പെൺകുട്ടി പൂപ്പാറയിലെ എത്തിയപ്പോഴാണ് സംഭവം. ഇവിടെ വച്ച് സുഹൃത്ത് മദ്യപിച്ചു. ഈ സമയം സ്ഥലത്തെത്തിയ പ്രതികൾ ഒപ്പം ഉണ്ടായിരുന്ന സുഹൃത്തിനെ മർദിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു. പതിനഞ്ചുകാരി ബഹളം വച്ചതോടെ പ്രതികൾ ഓടി രക്ഷപ്പെട്ടു. തുടർന്ന് ശാന്തൻപാറ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പൂപ്പാറ സ്വദേശികളായ രണ്ടു പ്രതികൾ പിടിയിലായത്. മറ്റ് രണ്ടു പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവസ്ഥലത്ത് ഇടുക്കി എസ്പിയുടെ നേതൃത്വത്തിൽ പരിശോധന നടത്തി.