പുറത്തുനിന്ന് നോക്കുമ്പോൾ ബിഗ് ബോസ് വീടാണെന്ന് തോന്നും; വന്നാൽ പെട്ടു, പേടിപ്പിക്കുകയല്ലെന്ന് സുചിത്ര
ബിഗ് ബോസ് സീസൺ 4ൽ നിന്ന് കഴിഞ്ഞ ദിവസമാണ് നടി സുചിത്ര പുറത്തായത്. അറുപത്തിമൂന്ന് ദിവസത്തെ ബിഗ് ബോസ് യാത്രയിൽ ആദ്യമായിട്ടായിരുന്നു സുചിത്ര എലിമിനേഷനിൽ വന്നത്. സന്തോഷമുണ്ടെന്നും അച്ഛനെ കാണാമല്ലോയെന്നുമാണ് നടി മോഹൻലാലിനോട് പറഞ്ഞത്.
ബിഗ് ബോസ് ഹൗസിനകത്ത് താൻ നിരാശയിലായിരുന്നു. ആരും കാണാതെ കരഞ്ഞിട്ടുണ്ട്. ഇതുവരെയും ആരും എന്നെ നോമിനേറ്റ് ചെയ്യാതിരുന്നതാണ്. ഇല്ലായിരുന്നെങ്കിൽ ഇതിനുമുമ്പേ വീട്ടിൽ പോകാമായിരുന്നു. വീട് മിസ്സായി തുടങ്ങിയപ്പോൾ തന്നെ തന്റെ കയ്യീന്ന് പോയെന്ന് മനസിലായെന്നും സുചിത്ര വ്യക്തമാക്കി.ഒരുപാട് സൗഹൃദങ്ങളും പിണക്കങ്ങളും ഇണക്കങ്ങളുമൊക്കെ ബിഗ് ബോസ് ഹൗസിനകത്ത് ഉണ്ടാകും. പുറത്തുനിന്ന് നോക്കുമ്പോൾ ബിഗ് ബോസ് വീടാണെന്ന് തോന്നും പക്ഷേ വന്നാൽ പെട്ടതാണ്. പേടിപ്പിക്കയല്ല. ടാസ്ക് കളിച്ച് മുന്നേറാൻ വലിയ പ്രയാസമാണ്. എന്നാൽ ഏത് സാഹചര്യത്തിലും നമുക്ക് ജീവിക്കാൻ പറ്റുമെന്ന് പരിപാടിയിൽ നിന്ന് മനസിലായെന്നും സുചിത്ര പറഞ്ഞു.