ഇടുക്കിയിൽ സുഹൃത്തിനൊപ്പമെത്തിയ പതിനഞ്ചുകാരിക്ക് നേരെ കൂട്ടലൈംഗിക ആക്രമണം; സംഭവം തേയിലത്തോട്ടത്തിൽ, രണ്ട് പേർ കസ്റ്റഡിയിൽ
ഇടുക്കി: പൂപ്പാറയിൽ പതിനഞ്ചുകാരിക്ക് നേരെ കൂട്ടലൈംഗിക ആക്രമണം. സുഹൃത്തിനൊപ്പമെത്തിയ അന്യസംസ്ഥാനക്കാരിയായ പെൺകുട്ടിയെയാണ് നാല് പേർ ചേർന്ന് ആക്രമിച്ചത്. രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.ഖജനപ്പാറയിൽ മാതാപിതാക്കൾക്കൊപ്പമാണ് പെൺകുട്ടി താമസിക്കുന്നത്. സുഹൃത്തിനൊപ്പം പൂപ്പാറയിലെത്തി. തേയിലത്തോട്ടത്തിൽ സംസാരിച്ചുകൊണ്ടിരിക്കവേ പ്രതികളെത്തി സുഹൃത്തിനെ മർദിച്ച് ഓടിക്കുകയും, പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കുകയുമായിരുന്നു.സംഭവത്തിൽ പൊലീസ് ഇന്നലെ തന്നെ കേസെടുത്തിരുന്നു. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. ബലാത്സംഗം നടന്നിട്ടില്ലെന്നാണ് സൂചന.