കാസർകോട്: കാസർകോട്ടെ പഴയകാല കലാ സാംസ്കാരിക രാഷ്ട്രീയ കൂട്ടായ്മകളുടെ മുൻനിര നായകനായിരുന്ന തളങ്കര തെരുവത്തെ ടി.പി.അബ്ദുള്ള ഹാജി എന്ന ടി.പി.അന്തച്ച വിടവാങ്ങി.ഇന്നലെ രാത്രി തളങ്കര മാലിക്ദീനാർ ആശുപത്രിയിലായിരുന്നു അന്ത്യം.94 വയസ്സായിരുന്നു.രണ്ടുതവണ കാസർകോട് നഗര സഭാ കൗണ്‍സിലറും കാസർകോട് റെയിൽവേ സ്റ്റേഷനിലെ അന്താസ് ബുക്ക് സ്റ്റാൾ ഉടമയു മാ യിരുന്നു.
കന്നഡ-തുളു നാടക നടനും വിദ്യാഭ്യാസ പ്രവർത്തകനുമായിരുന്നു അന്തച്ച നെല്ലിക്കുന്ന് ലളിതകാലസദനത്തിന്റെ മുന്നണിയിൽ പ്രവർത്തിച്ചു.കാസർകോട്ടെ ജനനേതാക്കളായിരുന്ന ഹമീദലി ഷംനാദ്,മുൻ ലോക്സഭംഗവും മുനിസിപ്പൽ ചെയര്‍മാനുമായിരുന്ന എം.രാമണ്ണറൈ കാസർകോട്പ ഞ്ചായത് പ്രസിഡന്റുമാരായിരുന്ന ഡോ ,കെ,പി.ആർ.റാവു ,ഡോ .പി,എൻ.ഭട്ട്,ജസ്റ്റിസ്.യു .എൽ.ഭട്ട് ,ജില്ലാ പഞ്ചായത്ത് ഓഫീസറായിരുന്ന കെ.ശിവരാമാഷെട്ടി എന്നിവർക്കൊപ്പവും വിവിധ രംഗങ്ങളിൽ കൈകോർത്ത് പ്രവർത്തിച്ചു.മലയാള-കന്നട ഭാഷകളുടെ ചങ്ങലക്കണ്ണിയുമായിരുന്നു വിദ്യാസമ്പന്നനായ അന്തച്ച .കാസർകോടിന്റെ പരമ്പരാഗതവ്യവസായമായ ഉരു വ്യവസായമേഖലയിലും പ്രാവീണ്യം തെളിയിച്ചു.ഫുട്ബോൾ-ടെന്നീസ് -ബാഡ്മിന്റൺ കളികളിലും ശ്രദ്ധേയ സംഭാവനകൾ നൽകി.കലാ-സംസ്കാരിക രംഗത്തെ നവാഗതർക്ക് കൈത്താങ്ങായിരുന്നു.
നഗരത്തിലെ തലയെടുപ്പുള്ള മുസ്ലിം ലീഗ് നേതാവായിരിന്ന അന്തച്ച ലീഗ് പിളർന്നപ്പോൾ അഖിലേന്‍ഡ്യാ മുസ്ലിം ലീഗിൽ നിലയുറപ്പിച്ചു.ഒരിക്കൽ അഖിലേന്ത്യാ ലീഗിന്റെ കൗണ്‍സിലറായാണ് നഗരസഭയിലെത്തിയത്.നാടക പ്രവർത്തന രംഗത്ത് പരേതനായ ടി.എ.മെഹമൂദ്,ടി.വി.ഗംഗാധരൻ,പി.എ.എം ഹനീഫ് എന്നിവർ കൂട്ടുകാരായിരുന്നു.
പരേതനായ പോലീസ് മമ്മിഞ്ഞിയുടെയും പൊയക്കര ദൈനബിയുടെയും മകനാണ്. ഭാര്യ ആച്ചിബി, മക്കൾ: സുരയ്യ, അക്ബർ (ഖത്തർ). അസ്ലം, അക്റം (ഇരുവരും ദുബൈ) റുക്സാന, ഷബാന, മരുമക്കൾ: നജീബ് പടിഞ്ഞാർ, ഷരീഫ് നെല്ലിക്കുന്ന് (ദുബൈ) റസാക്ക് ഉപ്പള (മസ്ക്കത്ത് ) ഷബാന, സൈനബ, സഹോദരങ്ങൾ പരേതനായ അഡ്വ.ടി.പി ഹുസൈൻ,പരേതയായ റുഖിയ , സൗദ. ഖബറടക്കം തളങ്കര ജുമാ മസ്ജിദ് അങ്കണത്തിൽ.