റഷ്യ കടം തിരിച്ചടയ്ക്കാന്‍ കഴിവില്ലാത്ത രാജ്യമോ? അമേരിക്ക ചെയ്ത ആ ചതി
റഷ്യയ്ക്ക് യുദ്ധം നല്‍കിയത് നഷ്ടങ്ങള്‍ ആണ്. പല രാജ്യങ്ങളില്‍ നിന്നും ഉള്ള പിന്തുണ നഷ്ടമായി, പല കമ്പനികളും റഷ്യ വിട്ടു. റഷ്യന്‍ ജനത തന്നെ യുദ്ധത്തിന് എതിരെ തെരുവില്‍ ഇറങ്ങി. പല രാജ്യങ്ങളില്‍ നിന്നും സാമ്പത്തിക ഉപരോധം ഉണ്ടായി. അങ്ങനെ എല്ലാ രീതിയിലും തകര്‍ന്ന് ഇരിക്കുന്ന റഷ്യയ്ക്ക് ആശ്വാസമായത് യുക്രൈനില്‍ നേടിയ ചെറിയ ചെറിയ വിജയങ്ങള്‍ ആയിരുന്നു.
എന്നാല്‍ ഇപ്പോള്‍ വീണ്ടും റഷ്യയ്ക്കും വ്ളാഡിമിര്‍ പുട്ടിനും എട്ടിന്റെ പണിയാണ് അമേരിക്ക കൊടുക്കുന്നത്. കടം തിരിച്ചടയ്ക്കാന്‍ കഴിവില്ലാത്ത രാജ്യം ആയി റഷ്യയെ കണക്കാക്കി ഇരിക്കുക ആണ് അമേരിക്ക. അതായത് ഒരു നൂറ്റാണ്ടിനു മുന്‍പ് നടന്ന ബൊള്‍ഷെവിക് വിപ്ലവത്തിനു ശേഷം ഇതാദ്യമായി കടം തിരിച്ചടയ്ക്കാന്‍ കഴിവില്ലാത്ത രാജ്യം എന്ന പദവിയിലേക്ക് അടുക്കുകയാണ് റഷ്യ.