പോലീസ് സ്റ്റേഷനിൽ പെട്രോളൊഴിച്ച് തീകൊളുത്തി യുവാവിന്റെ ആത്മഹത്യാ ശ്രമം
തിരുവനന്തപുരം: തലസ്ഥാനത്ത് പൊലീസ് സ്റ്റേഷനുളളിൽ പെട്രോളൊഴിച്ച് തീകൊളുത്തി യുവാവിന്റെ ആത്മഹത്യാശ്രമം. ആര്യനാട് പൊലീസ് സ്റ്റേഷനിൽ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. പച്ച തെങ്ങുംകോണം പുത്തൻ വീട്ടിൽ ഷൈജു(47) എന്നയാളാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി എത്തിയ ഇയാൾ സ്റ്റേഷനിൽ വച്ച് പെട്രോൾ ശരീരത്തിലൊഴിച്ച് തീകൊളുത്തുകയായിരുന്നു.ഭാര്യയെ കാണാനില്ല എന്ന പരാതിയുമായി എത്തിയ ശേഷം ഇയാൾ പുറത്തു പോകുകയും പിന്നീട് പെട്രോളുമായി എത്തി ശരീരത്തിൽ ഒഴിച്ചു തീ കൊളുത്തുകയുമായിരുന്നു.തീയണച്ചശേഷം പൊലീസുകാരാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്.