കൊയിലാണ്ടിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
കോഴിക്കോട്: കൊയിലാണ്ടിയിൽ ദേശീയ പാതയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. കണ്ണൂര്‍ ചക്കരക്കല്ല് സ്വദേശികളായ ശരത്ത് (32), നിജീഷ് (36) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാറും ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. പുലർച്ചെ ഒരുമണിയോടെ പൊയിൽക്കാവിലായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കാറിലുണ്ടായിരുന്ന സജിത്ത് എന്നയാൾക്കും ലോറി ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. ഇവർ ചികിത്സയിലാണ്. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് കരുതുന്നത്. കാറിന്റെ മുൻവശം പൂർണമായി തകർന്നിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.