21 ദിവസം പ്രായമായ കുഞ്ഞിനെ കവറിലിട്ട് അമ്മ തോട്ടിലെറിഞ്ഞു, സംഭവം കണ്ട ഭർതൃസഹോദരൻ കുഞ്ഞിനെ രക്ഷപെടുത്തി ആശുപത്രിയിലെത്തിച്ചു
ചേർത്തല: 21 ദിവസം പ്രായമായ കുഞ്ഞിനെ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് അമ്മ തോട്ടിലെറിഞ്ഞു. സംഭവം കണ്ട ഭർതൃസഹോദരൻ പിന്നാലെയെത്തി കുഞ്ഞിനെ രക്ഷപെടുത്തി ആശുപത്രിയിലെത്തിച്ചു. ചേർത്തല തെക്ക് പഞ്ചായത്ത് 17ാം വാർഡ് റീത്താലയം പള്ളിക്ക് സമീപം ഇന്നലെ വൈകിട്ടായിരുന്നു സംഭവം. കുട്ടിയെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ഭർത്താവ് ജോലിക്ക് പോയ സമയത്ത് ബന്ധുക്കളുടെ കണ്ണുവെട്ടിച്ചാണ് യുവതി കുട്ടിയുമായി വീടിന് പുറത്തിറങ്ങി സമീപത്തെ ചേന്നവേലി പൊഴിച്ചാലിലേയ്ക്ക് എറിഞ്ഞത്. പ്രസവം കഴിഞ്ഞ യുവതി ദിവസങ്ങൾക്ക് മുമ്പാണ് വീട്ടിലെത്തിയത്. ഇൻഫെക്ഷൻ സാദ്ധ്യതയുള്ളതിനാൽ യുവതിയെയും കുഞ്ഞിനെയും പ്രത്യേക മുറിയിലാണ് പാർപ്പിച്ചിരുന്നത്. രണ്ട് വയസുകള്ള മറ്റൊരു കുട്ടികുട്ടി കൂടി യുവതിക്കുണ്ട്. യുവതിക്ക് മാനസിക അസ്വാസ്ഥ്യമുള്ളയാളാണെന്നും ഇവർക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കുമെന്നും അർത്തുങ്കൽ പൊലീസ് പറഞ്ഞു.