ഒളിച്ചോടിയ മൂന്നു കുട്ടികളുടെ അമ്മയെയും കാമുകനെയും പോലീസ് അറസ്റ്റുചെയ്തു
കടയ്ക്കാവൂർ: ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയെയും കാമുകനെയും അഞ്ചുതെങ്ങ് പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചുതെങ്ങ് മാടൻവിള വീട്ടിൽ അനീഷയും അഞ്ചുതെങ്ങ് തോണിക്കടവ് ക്ലീറ്റസ് നിവാസിൽ പ്രവീണുമാണ് പിടിയിലായത്. മൂന്നു കുട്ടികളുടെ അമ്മയായ അനീഷ അഞ്ചരവയസുള്ള ഇളയ കുട്ടിയുമായാണ് കാമുകനോടൊപ്പം ഒളിച്ചോടിയത്. അനീഷയുടെ ഭർത്താവിന്റെ പരാതിയിൽ അന്വേഷണം ആരംഭിച്ച അഞ്ചുതെങ്ങ് പൊലീസ് പ്രവീണിന്റെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന ഇരുവരെയും കണ്ടെത്തുകയായിരുന്നു. വർക്കല ഡിവൈ.എസ്.പി നിയാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.