ഗ്രൗണ്ടില്‍ ചാടിയിറങ്ങിയ ആരാധകനെ ഒറ്റക്ക് പൊക്കിയെടുത്ത് പോലീസുകാരന്, അന്തംവിട്ട് കോലി
കൊല്‍ക്കത്ത: ഐപിഎല്ലില്‍ മത്സരങ്ങള്‍ നടക്കുമ്പോള്‍ ആരാധകര്‍ തങ്ങളുടെ ഇഷ്ടതാരങ്ങളെ കാണാനായി ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങുന്നത് പുതുമയുള്ള കാഴ്ചയല്ല. ഇന്നലെ കൊല്‍ക്കത്തയില്‍ നടന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍-ലഖ്നൗ സൂപ്പര്‍ ജയന്റ്സ് മത്സരത്തിനിടെ വിരാട് കോലിയെ കാണാനും ഒരു ആരാധകന് ഗ്രൗണ്ടിലിറങ്ങി. ലഖ്നൗ ബാറ്റിംഗിനിടെ അവസാന ഓവറിലായിരുന്നു സംഭവം.
ഹര്‍ഷാല്‍ പട്ടേല്‍ എറിഞ്ഞ അവസാന ഓവറില്‍ ലഖ്നൗവിന് ജയിക്കാന്‍ മൂന്ന് പന്തില്‍ 16 റണ്‍സായിരുന്നു ആ സമയം വേണ്ടിയിരുന്നത്. ഇതിനിടെയാണ് കളി തടസപ്പെടുത്തി സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ആരാധകന് ഗ്രൗണ്ടിലേക്ക് ചാടിയിറങ്ങിയത്. ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ആര്‍സിബി മുന്‍ നായകന് കൂടിയായ വിരാട് കോലിക്ക് സമീപത്തേക്കായിരുന്നു ആരാധകന് ഓടിയത്.