സ്ത്രീധനം അവശ്യപെട്ട് പീഡനം, നീലേശ്വരം പോലീസ് കേസെടുത്തു
നീലേശ്വരം: സ്ത്രീധനം കൂടുതൽ വേണമെന്നാവശ്യപ്പെട്ട് യുവതിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന പരാതിയിൽ ഭർത്താവിനും മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു. പയ്യന്നൂർ പെരുമ്പയിലെ ലത്തീഫിയ സ്ക്കൂളിന് സമീപത്തെ അബൂബക്കറിന്റെ മകൾ എം. ഫസീലയുടെ (29)പരാതിയിൽ ഭർത്താവ് നീലേശ്വരം മന്ദംപുറത്തെ കെ.പി ഹൗസിൽ ആസിഫലി റഹ്മാൻ തലക്കൽ (31), പിതാവ് മുഹമ്മദലി (55) മാതാവ് എം.കെ. റംല (47) സഹോദരികളായ സൈഫുന്നീസ, ഷഹാന എന്നിവരുടെ പേരിലാണ് നീലേശ്വരം പൊലീസ് കേസെടുത്തത്. 2017 ജൂലൈ 22നാണ് ഫസീല- മുഹമ്മദലി വിവാഹം നടന്നത്. വിവാഹ സമയത്ത് സ്വർണവും പണവും നൽകിയിരുന്നു. പയ്യന്നൂർ പൊലീസ് കേസെടുത്ത ശേഷം നീലേശ്വരം പൊലീസിന് കൈമാറുകയായിരുന്നു