തൃശൂരിൽ കെ എസ് ആർ ടി സി ബസ് സ്കൂട്ടറിലിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം
തൃശൂർ: മൂന്നുപീടികയിൽ കെഎസ്ആർടിസി ബസ് സ്കൂട്ടറിലിടിച്ച് ദമ്പതികൾ മരിച്ചു. ശ്രീനാരായണപുരം പള്ളിനട സ്വദേശി പന്തലാകുളം അഷ്റഫ്(58), ഭാര്യ താഹിറ(52) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെ പെരിഞ്ഞനത്ത് വച്ചായിരുന്നു അപകടം.ഗുരുതര പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ കൊടുങ്ങല്ലുരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ബന്ധുവിന്റെ മരണാനന്തര ചടങ്ങുകൾക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. മതിലകം മതിൽ മൂലയിലെ എഫ് ടി എഫ് ഡോർ എന്ന സ്ഥാപനത്തിന്റെ ഉടമയാണ് അഷ്റഫ്.