ക്രീം ബണ്ണിലെ ക്രീം എവിടെ? ബേക്കറിയുടമയുടെ കൈ തല്ലിയൊടിച്ച് അക്രമികൾ; ചൂടില്ലാത്ത ചായ കുടിച്ചതിന് 95കാരനും മർദ്ദനം
കോട്ടയം: ക്രീം ബണ്ണിൽ ക്രീമില്ലെന്ന് ആരോപിച്ച് ബേക്കറിയുടമയുടെ കൈ യുവാക്കൾ തല്ലിയൊടിച്ചു. ചായ കുടിക്കാനെത്തിയ വൃദ്ധൻ ഉൾപ്പെട അഞ്ചുപേരാണ് മർദ്ദനത്തിനിരയായത്. ചൂടില്ലാത്ത ചായ കുടിച്ചതിനായിരുന്നു 95 വയസുകാരനായ വൃദ്ധനെ അക്രമികൾ തല്ലിയത്.കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചു മണിയോടെ വൈക്കം താലൂക്ക് ആശുപത്രിക്ക് സമീപത്തായിരുന്നു സംഭവം. ബേക്കറിയിലെത്തിയ യുവാക്കൾ ക്രീം ബൺ ആവശ്യപ്പെടുകയായിരുന്നു. ബൺ നൽകിയപ്പോൾ ക്രീം കുറവാണെന്ന് പറഞ്ഞാണ് ഉടമയുമായി വഴക്കുണ്ടായി. തർക്കം മൂത്തതോടെ യുവാക്കൾ കടയുടമയെ മർദ്ദിക്കുകയായിരുന്നു. പിടിച്ചു മാറ്റുന്നതിനിടെ കടയുടമയുടെ ഭാര്യയ്ക്കും മക്കൾക്കും മർദ്ദനമേറ്റു.ആക്രമണത്തിൽ പരിക്കേറ്റവരെ സമീപവാസികളാണ് ആശുപത്രിയിൽ എത്തിച്ചത്. കോട്ടയം മറവൻ തുരുത്ത് സ്വദേശികളായ ആറു പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.