രാജധാനി എക്സ്പ്രസില്‍ കടത്താന്‍ ശ്രമിച്ച 250 ഗ്രാം MDMA പിടികൂടി
കോഴിക്കോട്: കോഴിക്കോട്ട് മയക്കുമരുന്ന് വേട്ട. ട്രെയിനില്‍ കടത്തുകയായിരുന്ന 250 ഗ്രാം എം.ഡി.എം.എ. പിടികൂടി. സംഭവത്തില്‍ കോഴിക്കോട് അരീക്കാട് സ്വദേശി സാദിഖ് അറസ്റ്റിലായി
രാജധാനി എക്സ്പ്രസില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയാണ് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സും എക്സൈസും നടത്തിയ സംയുക്ത പരിശോധനയില്‍ പിടികൂടിയത്.