ഷഹാനയുടെ ദുരൂഹ മരണത്തിൽ സമഗ്രമായ അന്വേഷണം വേണം.
കാസർകോട്: ചെറുവത്തൂർ വലിയപൊയിൽ സ്വദേശിനിയായ ഷഹാന ദുരൂഹ സാഹചര്യത്തിൽ മരണപെട്ടതുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തണമെന്ന് ജില്ലാ ജനകീയ നീതി വേണ്ടി ജില്ലാ പ്രസിഡണ്ട് സൈഫുദ്ദീൻ കെ. മാക്കോട് മുഖ്യമന്ത്രി, ഡിജിപി എന്നിവർക്കയച്ച നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
ഭർത്താവിന്റെ നിരന്തര പീഡനത്തിന് ഇരയായപ്പോഴും യാതൊരുവിധ നീരസവും പ്രകടിപ്പിക്കാതെയിരിക്കുകയും ഇതിനിടെ ദുബായിൽ നിന്നും ആത്മഹത്യ ചെയ്ത റിഫ എന്ന യുവതിയുടെ ആത്മഹത്യക്കെതിരെ ശക്തമായ നിലകൊളളുകയും ഭർത്താക്കന്മാരുടെ പീഡനത്തിൽ മന:നൊന്ത് മരിക്കുന്നതിനെക്കാൾ ഭേദം ബന്ധം വേർപ്പെടുത്തി പൊരുതി ജീവിക്കുകയാണ് വേണ്ടതെന്നും നിലപാടെടുത്ത ഷഹാന വിഷാദ രോഗിയോ, ദുർബലയൊയായിരുന്നില്ലന്നും, എന്തും നേരിടാനുള്ള ശക്തി സംഭരിച്ച പെൺ ശാക്തീകരണത്തിന്റെ പ്രതീകമായിരുന്നുവെന്നും, സിനിമയിലും, സീരിയലുകളിലും അവസരം ലഭിച്ചു വരുന്നതിനിടയിൽ സ്വന്തം ഭർത്താവിനാൽ കൊലചെയ്യപ്പെടുകയാണ് ചെയ്തതെന്നും സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ നിവേദനത്തിൽ ചൂണ്ടിക്കാട്ടി.