മലപ്പുറത്ത് 22കാരി തൂങ്ങി മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ
മലപ്പുറം:ഭർത്താവിന്റെ വീട്ടിലെ കിടപ്പുമുറിയിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തച്ചിങ്ങനാടം അരീച്ചോല പൂവത്തി വീട്ടിൽ ഇർഷാദിന്റെ ഭാര്യ നുസ്റത്ത് (22) ആണ് മരിച്ചത്. കിടപ്പുമുറിയിൽ തൊട്ടിൽ കെട്ടിയിരുന്ന ഹുക്കിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് സംഭവം നടന്നത്. വാതില്‍ അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഏറെ നേരമായിട്ടും പുറത്തേക്ക് വരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ ജനല്‍ തുറന്നു നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടത്.നാല് വർഷം മുമ്പായിരുന്നു നുസ്റത്തിന്റെ വിവാഹം. മൂന്ന് വയസുള്ള മകളുമുണ്ട്. മൊബൈൽ ടെക്നീഷ്യനായ ഇര്‍ഷാദ് രണ്ട് മാസം മുമ്പാണ് ജോലി തേടി ഒമാനിലേക്ക് പോയത്. പൂന്താനം പടിഞ്ഞാറേതിൽ ഹംസ-ലൈല ദമ്പതികളുടെ മകളാണ് നുസ്റത്ത്. സംഭവത്തിൽ മേലാറ്റൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പെരിന്തല്‍മണ്ണ തഹസീല്‍ദാര്‍ പി എം മായ ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം ഇന്ന് മഞ്ചേരി ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്കി.