സുഗമ ഹിന്ദി പരീക്ഷയിൽ ആര്യനന്ദയ്ക്ക് സംസ്ഥാനത്ത് ഒന്നാം റാങ്ക്
പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്കൂൾ ആറാം തരം വിദ്യാർഥിനിയാണ്
പാലക്കുന്ന് : കേരള ഹിന്ദി പ്രചാരസഭ 2019-2020ൽ സംസ്ഥാന തലത്തിൽ സി. ബി.എസ്.ഇ, ഐ.സി.എസ്.ഇ. കുട്ടികൾക്ക് വേണ്ടി നടത്തിയ സുഗമ ഹിന്ദി പരീക്ഷയിൽ പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്കൂൾ ആറാം തരം വിദ്യാർഥിനി എ.ആര്യനന്ദ ഒന്നാം റാങ്ക് നേടി. പനയാൽ അരവത്ത് ആലിങ്കാലിൽ പവിത്രൻ അരവത്തിന്റെയും എ. വി. രൂഷ്മയുടെയും മകളാണ്.