കാഞ്ഞങ്ങാട്:പതിനാലുകാരനെ പ്രകൃതിവിരുദ്ധ ലൈംഗീകാതിക്രമണത്തിനിരയാക്കിയ അതിഞ്ഞാല്‍ സ്വദേശി റിമാന്റില്‍.സംഭവത്തില്‍ ഹൊസ്ദുര്‍ഗ്ഗ് പോലീസ് രജിസ്റ്റര്‍ ചെയ്ത പോക്സോ കേസ്സിലെ പ്രതി കൊളവയല്‍ കാറ്റാടിയിലെ അബ്ദു റഹീമാണ് (45)റിമാന്റിലായത്. ഹൊസ്ദുര്‍ഗ്ഗ് പോലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന 14കാരനെ പ്രലോഭിപ്പിച്ച് പ്രകൃതി വിരുദ്ധ ലൈംഗീക പീഡനത്തിനിരയാക്കുകയായിരുന്നു.കുട്ടിയെ സ്വന്തം വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയ റഹീം യാത്രക്കിടെ കുട്ടിയെ മുന്നിലിരുത്തി സ്കൂട്ടര്‍ ഓട്ടിക്കുകയും ശരീരത്തിലെ രഹസ്യഭാഗങ്ങളില്‍ കയറിപ്പിടിക്കുകയുമായിരുന്നുവെന്ന് കുട്ടി പരാതിപ്പെട്ടു. കുട്ടി വിവരം രക്ഷിതാക്കളെ അറിയിച്ചതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.