കരിപ്പൂരിൽ വീണ്ടും പൊലീസിന്റെ സ്വർണവേട്ട;
കോഴിക്കോട്: കരിപ്പൂരിൽ വീണ്ടും പൊലീസിന്റെ സ്വർണവേട്ട. രണ്ടേ മുക്കാൽ കിലോ സ്വർണ മിശ്രിതം പിടികൂടി. സ്വർണത്തിന് ഏകദേശം ഒന്നരക്കോടി രൂപ വിലവരും. സംഭവത്തിൽ ബാലുശ്ശേരി സ്വദേശി അബ്ദുൾ സലാമിനെ പൊലീസ് പിടികൂടി.
ബഹ്റിനിൽ നിന്നാണ് അബ്ദുൾ സലാം എത്തിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങിയ ശേഷമാണ് ഇയാൾ പിടിയിലായത്. പതിനാല് കോടിയുടെ സ്വർണമാണ് രണ്ട് മാസത്തിനിടെ പൊലീസ് പിടികൂടിയത്.