പ്രതിപക്ഷത്തെ പേടിച്ചിട്ടോ ജനങ്ങൾക്കു വേണ്ടിയോ ?
ഇന്ധനവില കൂടുന്നതിനെതിരെ തുടരെത്തുടരെ സമരങ്ങളും പ്രക്ഷോഭങ്ങളും നടത്തിയിട്ടും കണ്ടഭാവം പോലും നടിക്കാതിരുന്ന കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്നും അപ്രതീക്ഷിതമായാണ് വില കുറയ്ക്കാനുള്ള തീരുമാനം എത്തിയത്. സാധാരണക്കാർക്ക് ഈ തീരുമാനം അനുഗ്രഹമായെങ്കിലും ഇതിനുപിന്നിലെ ചേതോ വികാരം എന്തെന്നറിയാതെ പലരും ആശ്ചര്യപ്പെട്ടു. സാധാരണ തിരഞ്ഞെടുപ്പുകൾ അടുക്കുമ്പോഴാണ് ഇന്ധനവില കുറയ്കാൻ സർക്കാർ തയ്യാറാവുന്നത്. എന്നാൽ ഉടനെയൊന്നും തിരഞ്ഞെടുപ്പുമില്ല. എന്തായിരിക്കും എട്ട് രൂപയോളം പെട്രോളിനും ആറ് രൂപയോളം ഡീസലിനും ഒറ്റയടിക്ക് കുറയ്ക്കാൻ കേന്ദ്രത്തെ പ്രേരിപ്പിച്ചിട്ടുണ്ടാവുക ?