മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, മൃതദേഹം റോഡരികിൽ കുഴിച്ചിട്ടു; യുവതിയുടെ സുഹൃത്തുക്കൾ അറസ്റ്റിൽ
ന്യൂഡൽഹി: ഡൽഹി ഹരിയാൺവിയിൽ നിന്നും രണ്ടാഴ്ച മുമ്പ് കാണാതായ ഗായികയുടെ മൃതദേഹം കണ്ടെത്തി. റോഹ്തക് ജില്ലയിലെ ദേശീയ പാതയ്ക്ക് സമീപം റോഡരികിൽ കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ സുഹൃത്തുക്കളായ രവി, അനിൽ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു.മേയ് പതിനൊന്നിനാണ് 26കാരിയെ കാണാതായത്. മൂന്ന് ദിവസത്തിന് ശേഷം യുവതിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. യുവതിയുടെ സഹപ്രവർത്തകരായ രവി, രോഹിത്ത് എന്നിവർ തട്ടിക്കൊണ്ടുപോയെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. മ്യൂസിക് വീഡിയോ ഷൂട്ടിംഗിനായി പ്രതികൾ യുവതിയെ വിളിച്ചുവരുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രോഹിത്തിനൊപ്പം ഭിവാനിയിലേയ്ക്ക് പോയതിന് പിന്നാലെയാണ് യുവതിയെ കാണാതായത്.റോഹ്തക്കിലെ മെഹാമിന് സമീപമുള്ള ഹോട്ടലില്‍ ഇരുവരും ഭക്ഷണം കഴിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. മ്യൂസിക് വീഡിയോ ചിത്രീകരിക്കാനായി വിളിച്ച് വരുത്തിയ ശേഷം യുവതിയെ മയക്കുമരുന്ന് നല്കി ബലാത്സഗം ചെയ്ത ശേഷം കൊലപ്പെടുത്തുകയായിരുന്നു.