പാലക്കുന്നിൽ ചിത്രകലാ ക്യാമ്പ് വെള്ളിയാഴ്ച്ച
പാലക്കുന്ന് : കർമ സ്കൂൾ ഓഫ് ഡാൻസ് ആൻഡ് മ്യൂസിക്ക് പാലക്കുന്നിൽ ഏകദിന ചിത്രകലാ ക്യാമ്പ് നടത്തുന്നു. ജില്ലയിൽ നിന്നുള്ള പ്ലസ് 2 വരെയുള്ള കുട്ടികൾക്ക് വേണ്ടിയുള്ള ക്യാമ്പ് പാലക്കുന്നിലെ കർമ ഹാളിൽ വെള്ളിയാഴ്ച്ച രാവിലെ 10 ന് ആരംഭിക്കും. ചിത്രകാരൻ കെ.എ. ഗഫൂർ ഉദ്ഘാടനം ചെയ്യും. കേരള ലളിതകലാ അക്കാദമി അവാർഡ് ജേതാവ് വിനോദ് അമ്പലത്തറ നേതൃത്വം വഹിക്കും.
ക്രയോൺസ്, സ്കെച്ച്, പെൻ, പെൻസിൽ എന്നിവ കൊണ്ടുവരണം. വരയ്ക്കാനുള്ള പേപ്പർ നൽകും.