ട്രെയിൻ യാത്രക്കിടെ ഭക്ഷ്യവിഷബാധ, കുട്ടികളടക്കമുള്ള അഞ്ചംഗ സംഘം ചികിത്സ തേടി
തൃശൂർ: മൂകാംബികയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ അഞ്ചംഗ കുടുംബത്തിന് ഭക്ഷ്യവിഷബാധ. മാവേലി എക്സ്പ്രസിലായിരുന്നു ഇവരുടെ യാത്ര. തിരുവനന്തപുരം സ്വദേശിനി ശ്രീക്കുട്ടി, ദിയ (4), അവന്തിക (9), നിവേദ്യ (9), നിരഞ്ജന (4) എന്നിവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.മംഗലാപുരം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഇവർ ഭക്ഷണം കഴിച്ചത്. ഭക്ഷ്യവിഷബാധയേറ്റതിന് പിന്നാലെ കുടുംബം തൃശൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അഞ്ചുപേരുടെ കാര്യത്തിലും ആശങ്കപ്പെടേണ്ടതില്ലാത്തതിനാൽ പുലർച്ചെ ഡിസ്ചാർജ് ചെയ്തതുവെന്നും അധികൃതർ വ്യക്തമാക്കി.