എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ
ആലത്തൂര്‍: പുതുതലമുറ മയക്കുമരുന്നായ എം.ഡി.എം.എ.യുമായി യുവാവ് പിടിയില്‍. ഈസ്റ്റ് ഒറ്റപ്പാലം പള്ളിത്താഴത്തേല് ആഷിഫാണ് (23) പിടിയിലായത്. പാലക്കാട് ഡാന്‍സാഫ് സ്ക്വാഡും ആലത്തൂര്‍ പോലീസും വാഹനപരിശോധനയ്ക്കിടെ ആലത്തൂര്‍ തൃപ്പാളൂരില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പ്രതിയില്‍നിന്ന് നാല് ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു. ബെംഗളൂരുവില്‍ നിന്നെത്തിച്ച മയക്കുമരുന്ന് ഇടപാടുകാര്‍ക്ക് കൈമാറാന്‍ ആലത്തൂരില്‍ എത്തിയപ്പോഴാണ് പോലീസിന്റെ വലയിലായത്.
സംസ്ഥാനമൊട്ടാകെ നടക്കുന്ന പ്രത്യേക നര്‍കോട്ടിക് ഡ്രൈവ് ഓപ്പറേഷന്റെ ഭാഗമായ പരിശോധനയിലാണ് എം.ഡി.എം.എ. പിടികൂടിയത്.
കഴിഞ്ഞദിവസം വാളയാര്‍ പോലീസും ഡാന്‍സാഫ് സ്ക്വാഡും ആഡംബരക്കാറില്‍ കടത്തിയ 65 കിലോഗ്രാം കഞ്ചാവ് പിടികൂടിയിരുന്നു.
ജില്ലാ പോലീസ് മേധാവി ആര്. വിശ്വനാഥ്, ആലത്തൂര്‍ ഡിവൈ.എസ്.പി. കെ.എം. ദേവസ്യ, പാലക്കാട് നര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി. എം. അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രത്യേക സ്ക്വാഡിന്റെ പ്രവര്‍ത്തനം.
ആലത്തൂര്‍ ഇന്‍സ്പെക്ടര്‍ ജെ. മാത്യു, ആലത്തൂര്‍ പ്രിന്‍സിപ്പല്‍ സബ് ഇന്‍സ്പെക്ടര്‍ എം.ആര്. അരുണ്‍കുമാര്‍, അഡീഷണല്‍ എസ്.ഐ.മാരായ സി. ഗിരീഷ് കുമാര്‍, സി.കെ. ഫ്രാന്‍സിസ്, സീനിയര്‍ സിവില്‍പോലീസ് ഓഫീസര്‍മാരായ സതീഷ് കുമാര്‍, സി. ചന്ദ്രന്, ആര്. രാജീവ്, പാലക്കാട് ഡാന്‍സാഫ് സ്ക്വാഡ് അംഗങ്ങളായ റഹിം മുത്തു, യു. സൂരജ് ബാബു, കെ.ആര്. ദിലീപ്, ആര്. രാജീദ് എന്നിവരടങ്ങിയ സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്.