ഭക്ഷണം കഴിക്കുന്നതിനിടെ ഇറച്ചിക്കഷ്ണം തൊണ്ടയിൽ കുടുങ്ങി; യുവതിയ്ക്ക് ദാരുണാന്ത്യം
പാലക്കാട്: ഇറച്ചിക്കഷ്ണം തൊണ്ടയിൽ കുടുങ്ങി ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചെത്തല്ലൂർ തെയ്യോട്ടുചിറ കാഞ്ഞിരത്തടത്തിലെ വലിയപീടിയേക്കൽ യഹിയയുടെ മകൾ ഫാത്തിമ ഹനാൻ(22) ആണ് മരിച്ചത്.ഞായറാഴ്ച വൈകിട്ട് ഭക്ഷണത്തോടൊപ്പം കഴിച്ച ഇറച്ചിക്കഷ്ണമാണ് ഫാത്തിമയുടെ തൊണ്ടയിൽ കുടുങ്ങിയത്. തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച ഉച്ചയോടെ മരണപ്പെടുകയായിരുന്നു. മണ്ണാർക്കാട് ദാറുന്നജാത്ത് കോളേജിൽ എംഎസ്സി സൈക്കോളജി വിദ്യാർത്ഥിനിയാണ്. ഒന്നരവർഷം മുമ്പ് വിവാഹിതയായ ഫാത്തിമയുടെ ഭർതൃഗൃഹം ചെമ്മാണിയോട്ടാണെങ്കിലും പഠനസൗകര്യത്തിനുവേണ്ടി സ്വന്തം വീട്ടിലാണ് താമസിച്ചിരുന്നത്. ഭർത്താവ്- ആസിഫ്, മാതാവ്-അസൂറ, സഹോദരങ്ങൾ-ഹനിയ, ഹാനിത്ത്.