വെളളം എടുത്തുവയ്ക്കാൻ ആവശ്യപ്പെട്ടിട്ടും ചെയ്തില്ല; 10 വയസുകാരനെ പിതാവ്
ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി
നാഗ്പൂർ: വീട്ടാവശ്യത്തിന് വെളളം എടുത്തുവയ്ക്കാത്ത മകനെ അച്ഛൻ കൊലപ്പെടുത്തി. നാഗ്പൂരിൽ സുരദേവി ഗ്രാമത്തിലാണ് സംഭവം. സന്ത്ലാൽ മദവിയാണ് മകനായ ഗുൽഷനെ(10) ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. കുറ്റകൃത്യം ചെയ്യുമ്പോൾ കടുത്ത മദ്യലഹരിയിലായിരുന്നു.
മദ്യത്തിന് അടിമയായ മദവി ദിവസവും മദ്യപിച്ച ശേഷം ഗുൽഷനെ തല്ലാറുണ്ടായിരുന്നു. അയൽവാസിയായ ബന്ധു അബോധാവസ്ഥയിൽ ഗുൽഷനെ കണ്ട് പൊലീസിൽ വിവരമറിയിച്ചു. പൊലീസ് എത്തി ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ഗുൽഷൻ മരിച്ചിരുന്നു, ബെൽറ്റുപയോഗിച്ച് കുട്ടിയുടെ കഴുത്തിൽ ശക്തിയായി ഞെരിച്ചതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. മദവി കുറ്റസമ്മതം നടത്തി