ലൈംഗികബന്ധത്തിനിടെ 61കാരൻ ഹോട്ടൽ മുറിയിൽ കുഴഞ്ഞുവീണു മരിച്ചു
മുംബയ് : ലൈംഗികബന്ധത്തിനിടെ 61കാരൻ ഹോട്ടൽ മുറിയിൽ കുഴഞ്ഞുവീണു മരിച്ചു. നാൽപ്പതുകാരിയുമായാണ് ഇയാൾ രാവിലെ പത്തുമണിയോടെ മുംബയ് കുർളയിലെ ഹോട്ടലിൽ മുറിയെടുത്തത്. അല്പസമയം കഴിഞ്ഞപ്പോൾ യുവതി ഹോട്ടൽ റിസ്പഷനിലേക്ക് ഫോൺ ചെയ്ത് ഒപ്പമുള്ള ആൾക്ക് അനക്കമില്ലെന്ന് അറിയിക്കുകയായിരുന്നു,
ഹോട്ടൽ ജീവനക്കാർ പൊലീസിൽ അറിയിച്ചതിനെ തുടർന്ന് അവരെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യുവതിയെ ചോദ്യം ചെയ്യപ്പോഴാണ് ലൈംഗികബന്ധത്തിനിടെയാണ് ഇയാൾ കുഴഞ്ഞുവീണതെന്ന് പൊലീസിന് വ്യക്തമായത്. ലൈംഗിക ബന്ധത്തിനിടെ ഇയാൾ മദ്യപിക്കാൻ ശ്രമിച്ചുവെന്നും അതിനിടെ കുഴഞ്ഞുവീഴുകയുമായിരുന്നെന്നാണ് യുവതി മൊഴി നൽകിയിരിക്കുന്നത്.