അബുദാബിയിലെ റെസ്റ്റൊറന്റിൽ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് സ്ഫോടനം
അബുദാബി: ഖാലിദിയ മാളിന് തൊട്ടടുത്തുള്ള റെസ്റ്റൊറന്റിൽ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വലിയ സ്ഫോടനം നടന്നതായും നിരവധിപേര്‍ക്ക് പരിക്ക് പറ്റിയതായും റിപ്പോര്‍ട്ട്. ഉച്ചക്ക് 1.35 ന് ആണ് സംഭവം. ഉച്ചഭക്ഷണം സമയമായതിനാല്‍ റെസ്റ്റൊറന്റിൽ കൂടുതല്‍ ആളുകള്‍ ഉണ്ടായിരുന്നു എന്നാണ് അറിയുന്നത്. അടുത്തുള്ള പല കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റവരെ അബുദാബി ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയിലേക്ക് മാറ്റി. പരിക്കറ്റവരില്‍ മലയാളികളുമുണ്ടെന്നാണ് സൂചന. കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.