മംഗലാപുരത്ത് മസ്ജിദ് നവീകരണത്തിനിടെ കണ്ടെത്തിയ ഹിന്ദു ക്ഷേത്രത്തിന് സമാനമായ ഘടന , പുതിയ വിവാദം വഴിതുറന്നു
മംഗളുരു : ഗഞ്ചിമഠം ഗ്രാമപഞ്ചായത്ത് പരിധിയിലെ മലാലി മാർക്കറ്റ് മസ്ജിദ് വളപ്പിൽ മസ്ജിദ് അധികൃതരുടെ
നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ ക്ഷേത്രസമാനമായ കെട്ടിടം കണ്ടെത്തിയാതായി അവക്ഷവാദം . വ്യാഴാഴ്ച ഉച്ചയോടെയാണ് ക്ഷേത്രസമാനമായ കെട്ടിടം ശ്രദ്ധയിൽപ്പെട്ടത്. മസ്ജിദിന്റെ ഒരു ഭാഗം പൊളിച്ചുമാറ്റി പള്ളി അധികൃതർ നവീകരണ പ്രവർത്തനങ്ങൾ നടത്തിവരികയായിരുന്നു. സംഭവസ്ഥലത്ത് ക്ഷേത്രം നിലനിന്നിരുന്നതായി ഹിന്ദുത്വ സംഘടനകൾ സംശയം ഉന്നയിച്ചിരിക്കുകയാണ് .
സംഭവം വ്യപകമായി പ്രചരിച്ചതോടെ ഹിന്ദു സംഘടനകൾ ഉൾപ്പെടെ നിരവധി ആളുകൾ സംഭവസ്ഥലത്തെത്തി രേഖകൾ പരിശോധിക്കാൻ അധികാരികളോട് ആവശ്യപ്പെട്ടു . അതേസമയം അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പൊതുജനങ്ങൾക്കും പള്ളിയിൽ പ്രവേശനം പോലീസ് നിഷേധിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
ജില്ലാ ഭരണകൂടം പഴയ ഭൂരേഖകളും ഉടമസ്ഥാവകാശ വിശദാംശങ്ങൾ സംബന്ധിച്ച രേഖകളും പരിശോധിക്കുന്നുണ്ട്. ഇതുമായി ബന്ധപെട്ട ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണർ രാജേന്ദ്ര കെവി പറയുന്നത് ഇങ്ങനെ .
“സംഭവത്തെ കുറിച്ച് ഫീൽഡ് ഉദ്യോഗസ്ഥരിൽ നിന്നും പോലീസ് വകുപ്പിൽ നിന്നും വിവരം ലഭിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടം പഴയ ഭൂരേഖകളും ഉടമസ്ഥാവകാശ വിശദാംശങ്ങൾ സംബന്ധിച്ച രേഖകളും പരിശോധിക്കുന്നുണ്ട്. എൻഡോവ്മെന്റ് വകുപ്പിൽ നിന്നും വഖഫ് ബോർഡിൽനിന്നുള്ള റിപ്പോർട്ടുകളും ഞങ്ങൾ തേടിയിട്ടുണ്ട് ” ഞങ്ങൾ എല്ലാ സാധുതയും പരിശോധിച്ച് ഉചിതമായ തീരുമാനം ഉടൻ എടുക്കും. അതുവരെ, തൽസ്ഥിതി നിലനിർത്താൻ ഞാൻ നിർദ്ദേശം നൽകിയിട്ടുണ്ട്,
അതേസമയം, രേഖകൾ പരിശോധിക്കുന്നത് വരെ പ്രവൃത്തി നിർത്തിവെക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) നേതാക്കൾ ജില്ലാ ഭരണകൂടത്തോട് അഭ്യർത്ഥിച്ചു.