കൊല്ലത്ത് അയൽവാസി ഗൃഹനാഥനെ വെട്ടിക്കൊന്നു; പ്രതി ഒളിവിൽ
കൊല്ലം: അയൽവാസി ഗൃഹനാഥനെ വെട്ടിക്കൊന്നു. കൊല്ലം മരുതമൺപള്ളി സ്വദേശി തിലകൻ (44) ആണ് മരിച്ചത്. പ്രതിയായ സേതുരാജ് ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.മരുതമൺപള്ളി ജംഗ്ഷനിലാണ് കൊലപാതകം നടന്നത്. മുൻവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കുന്നു.