പമ്പയാറ്റില്‍ ചാടിയ യുവാവിനായി തിരച്ചില്‍ തുടരുന്നു, ചെറിയ മാനികാസ്വാസ്ഥ്യമുള്ളയാളാണെന്ന് പോലീസ്
ചെങ്ങന്നൂര്‍: പമ്പയാറ്റില്‍ ചാടിയ യുവാവിനായി തിരച്ചില്‍ തുടരുന്നു. രാവിലെ 10.30ഓടെയാണ് ചെങ്ങന്നൂര്‍ കല്ലുശേരി പാലത്തില്‍ നിന്നും യുവാവ് പമ്പയാറ്റില്‍ ചാടിയത്. മുളക്കുഴ സ്വദേശി വിപിന്‍ ദാസ് ആണ് ചാടിയത്. ചെറിയ മാനികാസ്വാസ്ഥ്യമുള്ളയാളാണ് വിപിന്‍ എന്ന് പോലീസ് പറയുന്നു.
രാവിലെ പാലത്തിന് സമീപം റോഡില്‍ ബൈക്ക് വച്ചശേഷം തിരികെ നടന്നുവന്ന് പാലത്തില്‍ കൈവരികള്‍ മറികടന്നാണ് യുവാവ് ആറ്റിലേക്ക് ചാടിയത്. സമീപത്തുള്ള കടയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് യുവാവ് ചാടിയതായി സ്ഥിരീകരിച്ചത്.
യുവാവിനായി ഫയര്‍ഫോഴ്സും പോലീസും മുങ്ങല്‍ വിദഗ്ധരും തിരച്ചില്‍ നടത്തുകയാണ്. കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയില്‍ ആറ്റില്‍ ഒഴുക്ക് ശക്തമാണ്. പടിഞ്ഞാറ് ഭാഗത്തേക്ക് ഒഴുക്കില്പെട്ടിരിക്കാമെന്ന് നിഗമനം.