വിജയ്ബാബു നാളെ ഹാജരാകണം, ഇല്ലെങ്കിൽ റെഡ് കോർണർ നോട്ടീസ്; ജോർജിയയിലെ എംബസിയുമായി പൊലീസ് ബന്ധപ്പെട്ടു
കൊച്ചി: നടിയെ ബലാത്സംഗം ചെയ്ത കേസിൽ (rape case) നടൻ വിജയ് ബാബു (actor vijay babu)കണ്ടെത്താൻ ഊർജിത ശ്രമമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്.നാഗരാജു. വിജയ് ബാബു നാളെ ഹാജരായില്ലെങ്കിൽ റെഡ് കോർണർ നോട്ടീസ് (red corner notice) പുറപ്പെടുവിക്കുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്.നാഗരാജു പറഞ്ഞു. വിജയ് ബാബു ഒളിവിൽ കഴിയുകയാണെന്ന് കണ്ടെത്തിയ ജോർജിയയിലെ എംബസിയുമായി പൊലീസ് ഇതിനകം ബന്ധപ്പെട്ടു കഴിഞ്ഞു.
പാസ്പോർട്ട് റദ്ദാക്കിയതിനാൽ വിജയ് ബാബുവിനെ ഡീപോർട്ട് ചെയ്യുമെന്നാണ് കരുതുന്നത്. ആവശ്യമെങ്കിൽ പൊലീസ് സംഘം ജോർജിയയിലേക്ക് പോകുന്നതും പരിഗണനയിൽ ഉണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു പറഞ്ഞു. നേരത്തെ മെയ് 19-ന് പാസ്പോര്‍ട്ട് ഓഫീസര്‍ മുൻപാകെ ഹാജരാകാമെന്ന് വിജയ് ബാബു അറിയിച്ചിരുന്നുവെങ്കിലും വിദേശത്ത് ഒളിവിൽ തുടരുകയായിരുന്നു.താന്‍ ബിസിനസ് ടൂറിലാണെന്നും മെയ് 24ന് മാത്രമേ എത്തുകയുള്ളുവെന്നും വിജയ് ബാബു പാസ്പോര്‍ട്ട് ഓഫീസറെ അറിയിച്ചു. ഇതേ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വിജയ്ബാബു ജോര്‍ജിയയിലേക്ക് കടന്നതായി വവരം ലഭിച്ചത്.