അജയ് ദേവ്ഗണിന്റെ സിനിമയിലെ സ്റ്റണ്ട് രംഗം അനുകരിച്ചു; രണ്ട് കാറുകളും ബൈക്കും സഹിതം യുവാവ് പിടിയില്‍
നോയിഡ: സിനിമയിലേതുപോലെ കാറുകളും ബൈക്കും ഉപയോഗിച്ച് സാഹസം കാണിച്ചതിന് യുവാവ് അറസ്റ്റില്‍. ബോളിവുഡ് നായകന് അജയ് ദേവ്ഗണ് സ്റ്റൈലില്‍ സ്റ്റണ്ട് നടത്തിയതിനാണ് യുവാവിനെ പൊലീസ് പിടികൂടിയത്. നോയിഡ സ്വദേശിയായ രാജീവ് (21) ആണ് രണ്ടു എസ്യുവി കാറുകളും ബൈക്കും സഹിതം പിടിയിലായത്. അപകടകരമായ രീതിയില്‍ ബൈക്കിലും കാറിലും സ്റ്റണ്ട് നടത്തിയ യുവാവിനെ പിടികൂടിയെന്ന് സെക്ടര്‍ 113 പൊലീസ് ട്വിറ്റിലൂടെ അറിയിച്ചു.
ബോളിവുഡ് നായകന് അജയ് ദേവ്ഗണ് ആദ്യ ചിത്രമായ ‘ഫൂല് ഓര് കാന്റേ’യില്‍ ഇതിന് സമാനമായ രംഗങ്ങളുണ്ട്. പ്രതി വാഹനങ്ങളില്‍ സ്റ്റണ്ട് നടത്തുന്ന വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലും വൈറലായിരുന്നു. ഇതെത്തുടര്‍ന്ന് മോട്ടോര്‍ വെഹിക്കിള്‍ നിയമപ്രകാരം പൊലീസ് കേസെടുക്കുകയായിരുന്നു.
गाड़ियों व बाइक पर खतरनाक स्टंट करने वाले युवक को थाना सेक्टर-113 नोएडा पुलिस द्वारा गिरफ्तार कर स्टंट में प्रयुक्त वाहनों को सीज किया गया।#UPPolice pic.twitter.com/92yYu33O45
— POLICE COMMISSIONERATE GAUTAM BUDDH NAGAR (@noidapolice) May 22, 2022