മദ്യലഹരിയിൽ ബസിൽ ബഹളംവെച്ച കോൺഗ്രസ് നേതാവിനെ കണ്ടക്ടർ ഇറക്കി വിട്ടു
വെള്ളനാട്: ബൈക്കിൽ പിന്നാലെ എത്തിയ നേതാവ് ബസിന് കല്ലെറിഞ്ഞു പകരംവീട്ടി. വെള്ളനാട് മുൻ ഗ്രാമ പഞ്ചായത്തംഗവും കോൺഗ്രസ് നേതാവുമായ മണിക്കുട്ടനാണ് മദ്യ ലഹരിയിൽ വില്ലനായത്.ഇന്നലെ ഉച്ചയോടെ വെള്ളനാട് വില്ലേജ് ഓഫീസിന് മുന്നിൽ വച്ചായിരുന്നു സംഭവം.ദിവസങ്ങൾക്ക് മുൻപ് മദ്യലഹരിയിൽ വെള്ളനാട് പഞ്ചായത്തിന്റെ ശിലാഫലകം മണിക്കുട്ടൻ തകർത്തിരുന്നു.
യാത്രക്കാർക്ക് അസൗകര്യമാകും വിധം ബഹളമുണ്ടാക്കിയതോടെ യാണ് യാത്രക്കാരും കണ്ടക്ടറും ചേർന്ന് ഇയാളെ നെട്ടറചിറ ഇറക്കി വിട്ടത്. പകരം ചോദിക്കാൻ ഒരു ബൈക്കിൽ കയറി വെള്ളനാട് വില്ലേജ് ഓഫീസിന് മുന്നിലെത്തി ബസ് തടഞ്ഞു. മെറ്റൽ കല്ലുകൾ ബസ്സിന്റെ ഉള്ളിലേക്ക് എറിഞ്ഞു. കല്ലേറിൽ കണ്ടക്ടർഅനൂപി(35)ന്റെ കൈക്ക് പരിക്കേറ്റു. കണ്ടക്ടറെ വെള്ളനാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്ലേറിൽ ബസിലുണ്ടായിരുന്ന ചിലർക്കും നിസ്സാര പരുക്കേറ്റു. കണ്ടക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിൽ മണികണ്ഠനെ ആര്യനാട് പൊലീസ് കസ്റ്റഡിയിൽ എടുത്തു