അച്ഛന്റെ പുനർവിവാഹം മകന് ഇഷ്ടപ്പെട്ടില്ല, പകരംവീട്ടാൻ സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് ഉണ്ടാക്കിയത് വൻ നഷ്ട്ടം
കാട്ടാക്കട: സ്വത്ത് നൽകാതെ അച്ഛൻ പുനർവിവാഹത്തിന് ശ്രമിച്ചെന്ന് ആരോപിച്ച് മകൻ വീട് അടിച്ചുതകർത്തു. കാട്ടാക്കട കുരുതംകോട്ടാണ് സംഭവം. മകനും സുഹൃത്തുക്കളും ചേർന്ന് വീട്ടിൽ അതിക്രമം കാട്ടിയെന്നാണ്
പിതാവ് കുരുതംകോട് സ്വദേശി മനോഹരൻ നൽകിയ പരാതിയിൽ പറയുന്നതെന്ന് കാട്ടാക്കട സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു.
എന്നാൽ ഇയാൾ താമസിക്കുന്ന വീടും സ്ഥലവും വിറ്റ് വധുവിന് നൽകി വിവാഹം ചെയ്യാനുള്ള ശ്രമാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്ന് കാട്ടാക്കട പൊലീസ് വ്യക്തമാക്കി. വീടിന്റെ ജനൽച്ചില്ലുകളും ഫർണിച്ചറുകളും അടിച്ചുതകർത്തതായി മനോഹരൻ നൽകിയ പരാതിയിലുണ്ട്.
ഭാര്യ മരിച്ചശേഷം ഒറ്റയ്ക്ക് താമസിക്കുന്ന മനോഹരൻ വീണ്ടും വിവാഹം കഴിക്കാൻ തീരുമാനിച്ചതിന്റെ വിരോധത്തിലാണ് മകൻ ആക്രമണം നടത്തിയതെന്നാണ് പരാതി. മകനും മകൾക്കും നൽകാനുള്ള സ്വത്തുക്കളെല്ലാം വീതിച്ചു നൽകിയെന്നും നിലവിൽ താമസിക്കുന്ന വീടും സ്ഥലവും താൻ ഒറ്റയ്ക്ക് അദ്ധ്വാനിച്ചുണ്ടാക്കിയതാണെന്നുമാണ് മനോഹരൻ പറയുന്നത്.