ഇന്ധന വില കുറച്ച് കേന്ദ്രസർക്കാർ; പെട്രോളിന് 8 രൂപയും ഡീസലിന് 6 രൂപയും കുറച്ചു
ന്യൂഡൽഹി: കുതിച്ചുയരുന്ന ഇന്ധനവിലവർദ്ധനവ് പിടിച്ചു നിർത്താൻ കേന്ദ്ര സർക്കാർ നികുതി വെട്ടികുറച്ചു. കേന്ദ്ര എക്സൈസ് നികുതിയിലാണ് കുറവ് വരുത്തിയിരിക്കുന്നത്. പെട്രോൾ നികുതിയിൽ ലിറ്ററിന് എട്ട് രൂപയും ഡീസലിന് ലിറ്ററിന് ആറ് രൂപയുമാണ് കുറവ് വരുത്തിയിരിക്കുന്നത്. ഇതോടെ പെട്രോൾ വിലയിൽ ലിറ്ററിന് 9.50 രൂപയും ഡീസലിന് ഏഴ് രൂപയും കുറയും. ഇതിനു പുറമേ പാചകവാതകത്തിന് 200 രൂപയുടെ സബ്സിഡിയും നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. വിലക്കുറവ് നാളെ രാവിലെ മുതൽ നിലവിൽ വരും