പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്തത് തെരഞ്ഞെടുപ്പ് നാടകം’; വര്‍ഗീയത തടയാന്‍ കഴിയാത്ത സര്‍ക്കാരെന്ന് സതീശന്
തിരുവനന്തപുരം: സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശന് പി സി ജോര്ജിനെഅറസ്റ്റ് ചെയ്തത് തെരഞ്ഞെടുപ്പ് നാടകമാണ്. വര്‍ഗീയത തടയാന്‍ കഴിയാത്ത സര്‍ക്കാരാണിതെന്നും വി ഡി സതീശന് കുറ്റപ്പെടുത്തി. സില്‍വര്‍ലൈന്‍ പദ്ധതി നടക്കില്ല. കല്ലിട്ടാല്‍ പിഴുതുമാറ്റും. അടുത്തമാസം ശമ്പളം കൊടുക്കാൻ കഴിയാത്ത സർക്കാരാണ് സിൽവർലൈൻ നടപ്പാക്കുമെന്ന് പറയുന്നതെന്നും സതീശന് കുറ്റപ്പെടുത്തി.