കേന്ദ്ര വിഹിതം കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ ഔദാര്യമല്ല, കേരളത്തിന് അർഹമായതിന്റെ ചെറിയ ഭാഗം പോലും തരുന്നില്ലെന്ന് മന്ത്രി എം വി ഗോവിന്ദൻ
ഗുരുവായൂർ: ഒരു തദ്ദേശ സ്ഥാപനം രാജ്യത്ത് ആദ്യമായി നിർമിച്ച ബഹുനില പാർക്കിംഗ് സമുച്ചയം എന്ന നിലയ്ക്ക് ഗുരുവായൂരിലെ പാർക്കിംഗ് സമുച്ചയം സംസ്ഥാനത്തിന് അഭിമാനമാണെന്ന് മന്ത്രി എം.വി. ഗോവിന്ദൻ. ഗുരുവായൂരിന്റെ വികസനകാര്യത്തിൽ സർക്കാർ പ്രത്യേക പരിഗണന നൽകുമെന്നും അദ്ദേഹം പറഞ്ഞു.കേന്ദ്രാവിഷ്കൃത അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി ഗുരുവായൂർ നഗരസഭ നിർമിച്ച ബഹുനില പാർക്കിംഗ് സമുച്ചയം നാടിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കേന്ദ്ര വിഹിതമായി കേരളത്തിനും തദ്ദേശ സ്ഥാപനങ്ങൾക്കും നൽകുന്ന തുക കേന്ദ്രസർക്കാരിന്റെയോ കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയടേയൊ ഔദാര്യമല്ലെന്നും കേന്ദ്രം കേരളത്തിന് അർഹമായതിന്റെ ചെറിയ ഭാഗം പോലും തരുന്നില്ലെന്നും മന്ത്രി പറഞ്ഞു.എൻ. കെ. അക്ബർ എം.എൽ.എ അദ്ധ്യക്ഷനായി. നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസ്, വൈസ് ചെയർപേഴ്സൻ അനീഷ്മ ഷനോജ്, ചാവക്കാട് ചെയർപേഴ്സൻ ഷീജ പ്രശാന്ത്, ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ, അമൃത് മിഷൻ ഡയറക്ടർ അരുൺ കെ. വിജയൻ, നഗരസഭ സെക്രട്ടറി ബീന എസ്. കുമാർ എന്നിവർ സംസാരിച്ചു.പാർക്കിംഗ് സമുച്ചയം