ഞങ്ങളെ പീഡിപ്പിക്കുന്നത് നിർത്തൂ, അർദ്ധ നഗ്നയായി യുവതി കാനിലെത്തി;
75-ാമത് കാൻ ഫിലിം ഫെസ്റ്റിവലിനിടെ കാണികളെ ഞെട്ടിച്ചുകൊണ്ട് അർദ്ധ നഗ്നയായ യുവതിയുടെ പ്രതിഷേധം. ‘ഞങ്ങളെ പീഡിപ്പിക്കുന്നത് നിർത്തൂ’ എന്ന് ശരീരത്തിൽ എഴുതിയാണ് യുവതി ഫ്രാൻസിൽ നടക്കുന്ന ഫെസ്റ്റിവൽ വേദിയിലേയ്ക്ക് എത്തിയത്.
യുക്രെയിനിൽ നടക്കുന്ന ലൈംഗികാതിക്രമങ്ങളോടുള്ള പ്രതിഷേധമാണ് യുവതി നടത്തിയത്.യുക്രെയിൻ പതാക ശരീരത്തിൽ പെയിന്റ് ചെയ്തെത്തിയ ഇവർ സെക്യൂരിറ്റി ഗാർഡുകൾ തടയുന്നതിന് മുന്നെ തന്നെ ഫോട്ടോയ്ക്ക് പോസ് ചെയ്തു. വേദിയിലെത്തി അലറിവിളിച്ച് മുട്ടിലിഴഞ്ഞ് കരഞ്ഞ അജ്ഞാതയായ യുവതിയെ ഗാർഡുകൾ പെട്ടെന്ന് കറുത്ത കോട്ടണിയിച്ച ശേഷം അവിടെ നിന്ന് മാറ്റി. ജോർജ്ജ് മില്ലറുടെ ‘ത്രീ തൗസന്റ് ഇയേഴ്സ് ഓഫ് ലോംഗിംഗ്’ എന്ന ചിത്രത്തിന്റെ പ്രീമിയറിൽ പങ്കെടുക്കാനെത്തിയ അതിഥികളെ പ്രതിഷേധം ബുദ്ധിമുട്ടിച്ചു.
Une femme nue s'est introduit sur le tapis rouge de Cannes lors de la montée des marches, ce vendredi soir. Elle a été rapidement évacuée par la sécurité. #Cannes2022 pic.twitter.com/TT4ye7SjfH
— France 3 Côte d'Azur (@F3cotedazur) May 20, 2022
റഷ്യൻ സൈന്യത്തിന്റെ അധീനതയിലുള്ള പ്രദേശങ്ങളിൽ ചെറിയ കുട്ടികളെ പോലും ലൈംഗികമായി ഉപദ്രവിച്ചുവെന്ന് റിപ്പോർട്ട് ലഭിച്ചുവെന്ന് യുക്രെയിൻ പ്രസിഡന്റ് നേരത്തെ പറഞ്ഞിരുന്നു. തന്റെ രാജ്യത്തെ സഹായിക്കണമെന്ന സെലെൻസ്കിയുടെ വീഡിയോ അഭ്യർത്ഥന ഫെസ്റ്റിന്റെ ഉദ്ഘാടന ചടങ്ങിൽ പ്രദർശിപ്പിച്ചിരുന്നു.
അതേസമയം, യുവതിയുടെ പ്രതിഷേധം കാനിലെ സുരക്ഷാസംവിധാനങ്ങൾ എത്രമാത്രം കാര്യക്ഷമമാണ് എന്ന ചോദ്യം ഉയർത്തിയിരിക്കുകയാണ്. നിരവധി സുരക്ഷാ ജീവനക്കാരാണ് വേദിയുടെ അകത്തും പുറത്തുമായി ഉള്ളത്. പിന്നെ എങ്ങനെ ഇവർ അകത്തുകയറി എന്ന ചോദ്യം പലരും ഉന്നയിക്കുന്നുണ്ട്.