ചന്ദന ശിൽപവുമായി അച്ഛനും മകനും ഉൾപ്പെടെ മൂന്നുപേരെ വനപാലകർ പിടികൂടി
ഇടുക്കി: കുമളിയിൽ ചന്ദന ശിൽപവുമായി അച്ഛനും മകനും ഉൾപ്പെടെ മൂന്നുപേരെ വനപാലകർ പിടികൂടി. ഇവരുടെ പക്കൽ നിന്നു 876 ഗ്രാം തൂക്കമുള്ള ചന്ദന ശിൽപം കസ്റ്റഡിയിലെടുത്തു. വണ്ടിപ്പെരിയാർ അരണക്കൽ എസ്റ്റേറ്റിൽ താമസിക്കുന്ന അന്തോണി സ്വാമി, ഇയാളുടെ മകൻ ഹർഷവർധൻ , ശബരിമല എസ്റ്റേറ്റിൽ സത്രം പുതുവലിൽ താമസിക്കുന്ന രാജ എന്നിവരാണ് അറസ്റ്റിലായത്. ഇവർ സഞ്ചരിച്ചിരുന്ന രണ്ട് ഓട്ടോറിക്ഷകളും കസ്റ്റഡിയിലെടുത്തു. വാളാർഡി ആനക്കുഴി റോഡിൽ രാത്രി കാല വാഹന പരിശോധക്കിടെയാണ് ഓട്ടോയിൽ കടത്തി കൊണ്ട് വന്ന ചന്ദന ശിൽപ്പം പിടികൂടിയത്.