കാസർകോട് ഇരിയണ്ണിയിലെ ഡി വൈ എഫ് ഐ നേതാവും സഹകരണ ബാങ്ക് ജീവനക്കാരനുമായ യുവാവിന്റെ ചതിയിൽ കുടുങ്ങിയത് 10 ൽ കൂടുതൽ പെൺകുട്ടികൾ .ഓടുന്ന കാറിൽ മയക്കി കിടത്തിയും ബലമായും വിദ്യാർത്ഥിനികളുടെ നഗ്ന വീഡിയോ പകർത്തി ദുരുപയോഗം ചെയ്തു പൊലീസിന് ലഭിച്ചത് ഞെട്ടിപ്പിക്കുന്ന തെളിവുകൾ .പോക്സോ കേസിൽ നേതാക്കളുടെ ഒത്താശയോടെ തടിയൂരിയ നേതാവ് കുരുകിലേക്ക്
കാസർകോട് ഇരിയണ്ണിയിലെ ഡി വൈ എഫ് ഐ നേതാവും സഹകരണ ബാങ്ക് ജീവനക്കാരനുമായ യുവാവിന്റെ ചതിയിൽ കുടുങ്ങിയത് 10 ൽ കൂടുതൽ പെൺകുട്ടികൾ . ഓടുന്ന കാറിൽ മയക്കി കിടത്തിയും ബലമായും വിദ്യാർത്ഥിനികളുടെ നഗ്ന വീഡിയോ പകർത്തി ദുരുപയോഗം ചെയ്തു പൊലീസിന് ലഭിച്ചത് ഞെട്ടിപ്പിക്കുന്ന തെളിവുകൾ . പോക്സോ കേസിൽ നേതാക്കളുടെ ഒത്താശയോടെ തടിയൂരിയ നേതാവ് കുരുകിലേക്ക്
കാസർകോട് : ഇക്കഴിഞ്ഞ ജനുവരി 09 ആം തിയ്യതി ഇരിയണ്ണിയിലെ പാർട്ടി ഗ്രാമത്തിൽ സഹകരണ ബാങ്ക് ജീവനക്കാരനായ ഡി വൈ എഫ് ഐ നേതാവിന്റെ ഒരു പീഡന വിവാദം പുറത്തു വന്നിരുന്നു . സംഭവം സിപിഎം നേതൃത്വം ഇടപെട്ടു ഒതുക്കി തീർത്തുവെന്നാണ് അന്ന് ഉയർന്ന് കേട്ട ആക്ഷേപം . ഓൺലൈൻ മാധ്യമങ്ങളിൽ ഇതുമായി ബന്ധപെട്ട ചില വാർത്തകളും പ്രാദേശികമായി യൂത്ത് ലീഗ് പ്രവർത്തകർ ബാങ്കിലേക്ക് നടത്തിയ മാർച്ചു അല്ലതെ പരാതിക്കാർ ഇല്ലാത്തതിനാൽ വിവാദം തനിയെ അവസാനിക്കുകയായായിരുന്നു .
അന്ന് വിവാദത്തിന് കാരണമായ സംഭവം ഇങ്ങനെയാണ് . ഡി വൈ എഫ് ഐ പ്രാദേശിക നേതാവും ബാങ്ക് ജീവനക്കാരനുമായ യുവാവ് പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപിച്ചുവെന്ന വിവരമാണ് ആദ്യം പുറത്തുവന്നത് . നേതാവിന്റെ പീഡനത്തിരയായ പെൺകുട്ടി സിപിഎം ലോക്കൽ കമ്മിറ്റി അംഗം ആയ വനിതാ നേതാവിന്റെ അടുത്ത് പരാതിയുംമായി എത്തിയതോടെ ആണ് സംഭവം പുറത്തറിഞ്ഞത്. മൈനർ ആയ പെൺകുട്ടി തന്നെ 10 വയസ്സ് മുതൽ ഇയാൾ പീഡിപ്പിക്കുന്നുണ്ടെന്നും യുവാവിന്റെ ഫോണിൽ നിറയെ നാട്ടിലെ ഒരു ഡസനോളം സ്ത്രീകളുടെ കൂടെ ഉള്ള ഫോട്ടോകളും വിഡിയോകളും ഉണ്ടെന്നും അതിൽ കുറച്ചെണ്ണം കുട്ടി അവളുടെ ഫോണിലേക്കു മാറ്റിയിട്ടുണ്ടെന്നും അറിയിച്ചു . കുട്ടിയുടെ കൈയ്യിൽ ഉണ്ടായിരുന്ന വീഡിയോകൾ കോപ്പി ചെയ്ത വനിതാ നേതാവ് ലോക്കൽ സെക്രട്ടറിയെ വിവരം അറിയിക്കുന്നു ലോക്കൽ സെക്രട്ടറി പെട്ടെന്ന് തന്നെ സിപിഎം നേതൃത്വത്തെ ബന്ധപ്പെടുകയും വിവരം പൊലീസിന് കൈമാറുകയും ചെയ്യുന്നു . എന്നാൽ സംഭവുമായി ബന്ധപെട്ട് പൊലീസിന് കൃത്യമായ ഒരു പരാതിയും ലഭിച്ചിരുന്നില്ല .ഇതോടെ പോലീസ് ജെ ജെ ആക്ട് പ്രകാരം സ്വമേധ കേസടുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
പൊലീസ് കേസ് എടുത്ത വിവരം പുറത്തായതോടെ സിപിഎം ഏരിയ കമ്മിറ്റി മെമ്പർ ആയ വേറൊരു വനിതാ നേതാവ് പ്രതിയുടെ സഹോദരനെ വിളിച്ചു വിവരം കൈമാറുന്നു . പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തുവെങ്കിലും തൊണ്ടി മുതലായ ഫോണിന് പകരം വേറൊരു ഫോണായിരുന്നു പൊലീസിന് നൽകിയത് . ഇതേ സമയം സഹോദരൻ തൊണ്ടി മുതലായ ഫോൺ, ലാപ്ടോപ്പ് എന്നിവ സിപിഎം നിയന്ത്രണത്തിലുള്ള വനിതാ ബാങ്ക് തുറന്നു എടുത്തു മാറ്റുന്നു . സഹോദരന്” ബാങ്കിന്റെ താക്കോൽ ആര് കൊടുത്തു എന്നത് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി ആവേശഷിക്കുന്നു . പ്രാദേശിക സിപിഎമ്മിലെ ചില നേതാക്കളും പ്രതിയുടെ ബന്ധുക്കളും കൂടി പരാതിക്കാരിയായ കുട്ടിയെ സ്വാധീനിക്കുകയും പരാതി പിൻവലിപ്പിക്കുകയും ചെയ്യുതുവെന്നാണ് സൂചന . എന്നാൽ സി പി ഐ എം നേതാക്കൾ ഈ ആരോപണം തള്ളിക്കളഞ്ഞിരുന്നു . പരാതിക്ക് കാരണമായ പെൺകുട്ടി ഇത്തരത്തിൽ ഒരു പീഡനം നടന്നതായി പറയുകയോ വൈദ്യ പരിശോധനയിൽ തെളിയുകയോ ചെയ്തിരുന്നില്ല . രഹസ്യമൊഴിയിലും കൗൺസിലിംഗിലും എല്ലാം ഇതെ നിലപാടാണ് പെൺകുട്ടി തുടർന്നത് . ഇതോടെ സിപിഎം ഏരിയ നേതൃത്വം ഇടപെട്ടു യുവാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ബാങ്കിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും തൽസ്ഥിതി നിലവിൽ തുടരുകയും ചെയ്യുന്നു .
എന്നാൽ ചില സി പി ഐ എം നേതാക്കുളുടെ സാധ്യത്തോടെ കേസിൽ നിന്ന് രക്ഷപെട്ട പ്രതി നാട്ടിലെ ഒരുപാട് പെൺകുട്ടികളുടെ ഭാവി തന്നെ അപകടത്തിലേക്കാണ് തള്ളിവിട്ടിരിക്കുന്നത് . അത്തരതിലുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പൊലീസിന് ലഭിച്ചിരിക്കുന്നത് . ഡി വൈ എഫ് ഐ നേതാവ് ഓടുന്ന കാറിൽ ഒരു പെൺകുട്ടിയെ മയക്കി കിടത്തി ദുരുപയോഗം ചെയുന്നതും അതെ കാറിൽ തന്നെ മാറ്റൊരു വിദ്യർത്ഥിനിയെ ബലമായി ഉപയോഗപെടുത്തിയതും പിന്നീട് മഹേഷ് എന്ന പൂഴി മാഫിയയുടെ പ്രതിനിധിക്ക് വിദ്യാർത്ഥിയെ” സെറ്റ്” ചെയ്യുന്നതയുള്ള ഫോൺ സന്ദേശം പൊലീസിന് ലഭിച്ച തെളിവുകളിൽ ഉണ്ട് . മാത്രമല്ല ഒരു ജീവനികാരിയായ യുവതിയുടേതാണെന്ന് തോന്നിപ്പിക്കുന്ന നഗ്ന വീഡിയോ കോളും മറ്റൊരു യുവതിയുമായി ലൈംഗിക വേഴ്ച നടത്തുന്ന മറ്റൊരു വിഡിയോയും പൊലീസിന് ലഭിച്ചിട്ടുണ്ട് . ഓടുന്ന കാറിൽ പെണ്കുട്ടിയെ മയക്കുമരുന്ന് നൽകിയാണോ മയക്കിയതെന്ന് പോലീസ് സംശയിക്കുന്നുണ്ട് . ആദ്യ ഘട്ടത്തിൽ 10 വയസുള്ള പെൺകുട്ടി കണ്ടു എന്ന് പറയപ്പെടുന്ന വിഡിയോകളും മറ്റു ചിത്രങ്ങളും ഉടൻ പൊലീസിന് ലഭിക്കുമെന്നാണ് സൂചന . അതേസമയം ബാംഗളൂരിൽ യുവ നേതാവിന് സ്വന്തമായി ബ്യൂട്ടി പാർലർ ഉണ്ടെന്നും അയാൾക് ചിലസമൂഹത്തിലെ ഉന്നതരുമായി ബന്ധം ഉണ്ടെന്നും സൂചനയുണ്ട് . പോലീസിന് ലഭിച്ചിരിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ പോക്സോ കേസ് ഉൾപെടുമെന്നാണ് സൂചന .ആയതിനാൽ പ്രതികളുടെ പേരോ ഫോട്ടോയോ പൂർണമായും ഇപ്പോൾ പുറത്തുവിടാൻ സാധിക്കുന്നില്ല