ബംഗളൂരു: ഗ്രഹണ സമയത്ത് കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ വിചിത്ര ആചാരം. സൂര്യഗ്രഹണ സമയത്ത് കൊച്ചു കുട്ടികളെ മണ്ണിട്ടുമൂടും. താജ്സുല്താന്പൂര് ഗ്രാമത്തിലാണ് ഈ വിചിത്രം ആചാരം നിലനില്‍ക്കുന്നത്. ഗ്രഹണ സമയത്ത് മണ്ണില്‍ കുഴിയുണ്ടാക്കുകയും അതില്‍ കുട്ടികളെ ഇറക്കി നിര്‍ത്തി തല പുറത്ത് വച്ച് മണ്ണിട്ട് മൂടും. വര്‍ഷങ്ങളായി ഈ ഗ്രാമത്തില്‍ നടത്തി വരുന്ന ഒരു ആചാരമാണിത്. ഇങ്ങനെ മണ്ണിട്ട് മൂടിയാല്‍ കുട്ടികള്‍ക്ക് ചര്‍മരോഗം ഉണ്ടാകില്ലെന്നാണ് അവരുടെ വിശ്വാസം. മാത്രവുമല്ല് കുട്ടികള്‍ക്ക് അംഗവൈകല്യങ്ങളുമുണ്ടാകില്ലെന്നും ഇവര്‍ വിശ്വസിക്കുന്നു.
പ്രകൃതി പ്രതിഭാസങ്ങളുമായി ബന്ധപ്പെട്ട് നിരവധി വിശ്വാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതുപോലെ ഗ്രഹണത്തിന്റ കാര്യത്തിലും നിരവധി വിശ്വാസങ്ങള്‍ ഉണ്ട്.സൂര്യ, ചന്ദ്രഗ്രഹണങ്ങളുമായി ബന്ധപ്പെട്ട് ലോകത്തിന്റെ പല ഭാഗത്തും പലവിധ വിശ്വാസങ്ങളാണ് നിലനില്‍ക്കുന്നത്. ഗ്രഹണസമയത്ത് ഭക്ഷണം കഴിക്കരുത്, ഭക്ഷണം ഉണ്ടാക്കരുത്, ഉറങ്ങരുത്, പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കരുത് തുടങ്ങിയ വിശ്വാസങ്ങള്‍ നിലനിന്നിരുന്നു. ഗ്രഹണം ഗര്‍ഭിണികള്‍ക്ക് ദോഷമാണെന്ന വിശ്വാസങ്ങളും പലയിടങ്ങളിലും നിലനില്‍ക്കുന്നുണ്ട്.
ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന് ഭൂമിയെ ചുറ്റി സഞ്ചരിക്കുന്നതിനിടയില്‍ സൂര്യനും ഭൂമിക്കും ഇടയില്‍ വരുന്ന സന്ദര്‍ഭങ്ങളുണ്ട്. ഇത്തരത്തില്‍ നേര്‍രേഖപാതയില്‍ വരുമ്ബോള്‍ സൂര്യനെ ചന്ദ്രന് മറയ്ക്കും. അതായത് ചന്ദ്രന്റെ നിഴല്‍ ഭൂമിയില്‍ പതിക്കും. ഇതാണ് സൂര്യഗ്രഹണം. ഭൂമിയില്‍ നിന്ന് ചന്ദ്രന് കൂടുതല്‍ അകന്ന് നില്ക്കുന്ന സമയമാണെങ്കില്‍ ചന്ദ്രനും സൂര്യനും നേര്‍രേഖയില്‍ വന്നാലും സൂര്യബിംബം പൂര്‍ണമായി മറക്കപ്പെടില്ല. ഇതാണ് വലയ സൂര്യഗ്രഹണം.